Friday, July 1, 2011

കുരിശിന് ചുവട്ടിലെ അമ്മ

അമ്മ , അനിര്വചിനീയമായ സ്നേഹത്തിന്റെ നിറകുടം .
സ്വന്തം മകന്റെ ചേതനയറ്റ ശരീരത്തിന് കീഴില് നീറുന്ന മനസുമായി കാല്വരിയില് ഒരമ്മ .
ലോകരക്ഷക്കായി തന്റെ പുത്രനെ നല്കിയ പരിശുദ്ധ കന്യകമറിയാം ......
ഇതുകൊണ്ടാവണം പരിശുദ്ധ അമ്മയെ സഭ സഹരക്ഷകയായി കാണുന്നത് . ഇതാ നിന്റെ അമ്മ എന്ന് യോഹന്നാനോട് കുരിശില് കിടന്നു ഈശോ പറഞ്ഞപ്പോള് , ലോകം മുഴുവന് ഉള്ള തന്റെ ജനത്തിന് അമ്മയെ പകര്ന്നുനല്കുകയായിരുന്നു .സ്വന്തം മകന് ഏറ്റടുത്ത രക്ഷണീയ ദൌത്യത്തിന് കണ്ണീര് തുള്ളികള് ഹൃദയത്തില് ഉള്ക്കൊണ്ടു പ്രാര്ത്ഥനയോടെ പിന്തുടരുന്ന അമ്മയെ ആണ് ഗാഗുല്ത്തയില് കാണുന്നത് . തന്റെ മകന് താങ്ങാനാവാത്ത കുരിശുമായി ഇടറി ഇടറി നട്ന്നുവരുന്നത് ഹൃദയ വേദനയോടെ കണ്ട അമ്മ , ഈശോയുടെ അടുത്തേക്ക് ഓടി വരുന്നു . അമ്മയും മകനും മുഖാമുഖം കണ്ടുമുട്ടുന്നു . വേദനയാല് രണ്ടു ഹൃദയങ്ങള് ....കണ്ണീരോടെ നാലു കണ്ണുകള് ..... എങ്കിലും അമ്മ മകന് ലോക രക്ഷക്ക് വഴിയൊരുക്കി മാറി നില്ക്കുന്നു. .
കുരിശില് കിടന്ന ഈശോ അമ്മയുടെ കണ്ണുകളില് നാളയുടെ അനാഥത്വം കണ്ടിട്ടുണ്ടാവണം . അതായിരിക്കും അമ്മയെ യോഹന്നാന്നു എല്ല്പിച്ചുകൊടുക്കുന്നത് . തന്റെ അമ്മയെപോലെ തന്നെ യോഹന്നാന് മറിയത്തെ കാത്തുപരിപാലിക്കുകയും ചെയ്തു . അതിനു ഈശോ യോഹന്നാനു ഒരു അപൂര് സമ്മാനം നല്കുന്നുണ്ട് . പരിശുദ്ധ അമ്മയുടെ മരണസമയത്ത് ,അമ്മ സ്വര്ഗത്തിലേയ്ക്ക് എടുക്കപെടുന്നതും ഈശോയും ഔസേപ്പ്പിതാവും ചേര്ന്ന് മറിയത്തെ സ്വര്ഗത്തിലെയ്ക്ക് സ്വീകരിക്കുന്നതുമായ ദൃശ്യം കാണാനുള്ള മഹാഭാഗ്യം യോഹനാനു നല്കി .മറ്റൊരു ശിഷ്യര്ക്കും ലഭിക്കാത്ത ഭാഗ്യം യോഹന്നാനു ഈശോ നല്കിയത് തന്റെ അമ്മയ്ക്ക് തുണയായി അവസാനം വരെ ഉണ്ടായിരുന്നതിന്നുള്ള സമ്മാനം ആയിരുന്നു .
നമുടെ ജീവിതങ്ങളില് തകര്ച്ചയുടെ നിഴലാട്ടം ഉണ്ടാകുമ്പോള് നമ്മള് കുരിശിലെയ്ക്ക് നോക്കാന് പഠിക്കണം . അവിടെ കുരിശിലെ കൃസ്തുവിനെയും ഒപ്പം ശാന്തമായ ഒരു മാതൃഹൃദയത്തെയും നമ്മുക്ക് കാണാം . ഇന്നു കുരിശിന്റെ പേരില് വിവാദങ്ങള് പല ഉയരുമ്പോഴും, പള്ളികള് പുട്ടിയിടുമ്പോഴും,ജപമാല ഭക്തി കുറയുമ്പോഴും പരിശുദ്ധഅമ്മയുടെ മനസ്സ് വേദനയാല് പുകയുന്നുണ്ട് .അതുകൊണ്ടാവണം പരിശുദ്ധഅമ്മ പലര്ക്കും പ്രത്യക്ഷപ്പെട്ടു പ്രാര്ത്ഥനയുടെ പ്രാധാന്യം ഓര്മിപ്പിക്കുന്നത് . കുരിശു മഹത്ത്വപ്പെട്ടത് ഗാഗുല്ത്തയിലെ കുരിശുമരണത്തോടെ ആണ് , കുരിശുമരണത്തില് ഇശോയ്ക്ക് കരുത്തായി കൂടെ നിന്നത് മറിയം ആയിരുന്നു . അതിനാല് മറിയത്തോടോത്തു നമ്മുക്ക് ഈശോയെ ധ്യാനിക്കാം . .
മറിയത്തെകുറിച്ചറിയാന് ഞാന് ഒരു പുസ്തകം നിങ്ങള്ക്ക് പരിചയപെടുത്താന് ആഗ്രഹിക്കുന്നു . വൈലറ്റ് ചീക്കു എഴുതിയ നസ്രത്തിലെ വാടമലര് . മറിയത്തിന്റെ ജനനം മുതല് മരണം വരെ ഉള്ള വിവരണം ഹൃദ്യമായി അവതരിപ്പിചിടുണ്ട് . സാധിക്കുന്നവര് വായിക്കുന്നത് തങ്ങളുടെ മരിയഭ്ക്തിയെ ഊട്ടി ഉറപ്പിക്കുന്നതിനു സഹായകരമായിരിക്കും .